Wayanad

ആൻഡ്രോയ്ഡ് തോൽക്കും ആൻഡ്രിയക്കുട്ടിക്ക് മുന്നിൽ

“Manju”

അഗളി • അട്ടപ്പാടിയിൽനിന്നുള്ള 2 വയസ്സുകാരിക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം. അഗളി ജെല്ലിപ്പാറ വട്ടപ്പിള്ളിയിൽ ടിജോയുടെയും മോനിക്കയുടെയും മകൾ വി.ടി.ആൻഡ്രിയയാണ് നാടിന്റെ താരമായത്. ഇംഗ്ലിഷ് അക്ഷരങ്ങൾ തിരിച്ചറിയാനും 1 മുതൽ 20 വരെ എണ്ണാനും അറിയാം. ദിവസങ്ങളും മാസങ്ങളും ഇംഗ്ലിഷിൽ പറയും.

12 നിറങ്ങളും 10 ആകൃതികളും 10 പ്രസിദ്ധരുടെ പേരുകളും തിരിച്ചറിയാനും പറയാനുമൊക്കെ ഈ മിടുക്കിക്കുട്ടിക്ക് സെക്കൻഡുകൾ മതി. ഇതുകൊണ്ടൊന്നും തീരുന്നില്ല മിടുക്ക്, മനുഷ്യശരീരത്തിലെ 10 അവയവങ്ങൾ, 34 മൃഗങ്ങൾ, 16 വാഹനങ്ങൾ, 12 ഇനം പച്ചക്കറി, 13 ഇനം പഴങ്ങൾ, വ്യത്യസ്തമായ 50 വസ്തുക്കൾ തുടങ്ങിയവയെല്ലാം തിരിച്ചറിയാനും പേരു കാണാതെ പറയാനും കഴിയും. ഈ മികവുകൾ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ 31നു 2 വയസ്സ് തികഞ്ഞ ആൻ‍ഡ്രിയയ്ക്കു 2 മാസം മുൻപാണ് കഴിവുകൾ തെളിയിക്കാൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അവസരം ലഭിച്ചത്.

Related Articles

Back to top button