LatestWayanad

ദേശീയ പാത ലക്കിടി വളവില്‍ മണ്ണിടിഞ്ഞു

“Manju”

വൈത്തിരി (വയനാട്):  ദേശീയ പാതയില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപം ലക്കിടി വളവില്‍ മണ്ണിടിഞ്ഞു. ഇടിഞ്ഞ ഭാഗം നികത്തുന്നതിനിടെ മുകളില്‍ നിന്നും കനത്ത തോതില്‍ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുന്നത് ഗതാഗത്തിന് ഭീഷണിയായി.
50 അടിയോളം ഉയരത്തില്‍ നിന്നാണ് മണ്ണും കല്ലും റോഡിലേക്ക് പതിക്കുന്നത്. നിരവധി മരങ്ങള്‍ താഴേക്ക് പതിക്കാന്‍ തക്ക വിധത്തില്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്. പൊലീസ് എത്തി വാഹനങ്ങളെ നിയന്ത്രിച്ചാണ് കടത്തിവിട്ടിരുന്നത്. ഇതുവഴിയുള്ള യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. വണ്‍വേ ആയിട്ടാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

Related Articles

Back to top button