KeralaLatest

വഴിപാടുകളും ദക്ഷിണയും ഇനി ഓണ്‍ലൈനില്‍

“Manju”

ശ്രീജ.എസ്

കൊച്ചി: കൊറോണ കാലത്ത്, ക്ഷേത്രങ്ങളില്‍ നേരിട്ട് പോകുവാന്‍ കഴിയാത്ത ഭക്തര്‍ക്ക് ആശ്വാസമായി മൊബൈല്‍ ആപ്പ്- ബുക്ക്സേവ. ക്ഷേത്ര വിശ്വാസികള്‍ക്ക് സാങ്കേതിക സഹായത്തോടെ വഴിപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ബുക്ക്സേവ പ്രധാനമായും ഉന്നം വെക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സൗജന്യമായി ഈ സേവനം ലഭ്യമാകുന്നു.

ഓണ്‍ലൈനായി വഴിപാടുകള്‍ നടത്താനും കാണിക്കയും ദക്ഷിണയും നല്കാനും ആവശ്യമായ തുക നെറ്റ് ബാങ്കിംഗ്, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലൂടേയും ജി പേ, പേയ് ടി എം, ഫോണ്‍ പേ, ബി എച്ച്‌ ഐ എം യു പി ഐ വഴി ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാനും സഹായിക്കുന്ന തരത്തിലാണ് ബുക്ക്സേവ ആപ്പ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയ അറിയിപ്പുകളും ബുക്ക്സേവയിലുടെ കൈമാറാന്‍ സാധിക്കും. ക്ഷേത്രത്തിന്റെ ഐതിഹ്യം, വിര്‍ച്വല്‍ ക്യു, പലവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ലൈവ് ദര്‍ശന്‍ തുടങ്ങിയവയും ആപ്പിലൂടെ ലഭ്യമാകും.

ഇടപ്പള്ളി ഗണപതി ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവി ക്ഷേത്രം, ആറ്റുകാല്‍ ദേവി ക്ഷേത്രം, പാറമേക്കാവ് ദേവി ക്ഷേത്രം, കൊച്ചി തിരുമല ദേവസ്വം തുടങ്ങി അറുപതോളം ക്ഷേത്രങ്ങളില്‍ വഴിപാട് രശീതുകള്‍, അക്കൗണ്ട്സ്, കലവറ, കല്യാണമണ്ഡപം ബുക്കിങ് മുതലായവ സോപാനം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button