IndiaLatestThiruvananthapuram

കൊറോണ വാക്സിൻ വിതരണത്തിന് മുൻഗണനാ പട്ടിക തയ്യാറാകുന്നു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വാക്‌സിന്‍ പരീക്ഷണങ്ങള്‍ അന്തിമ ഘട്ടത്തില്‍. വാക്‌സിന്‍ തയ്യാറായാല്‍ വിതരണം ചെയ്യേണ്ടവരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ വിതരണം ചെയ്യേണ്ടവരുടെ പട്ടികയാണ് തയ്യാറായിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ 65 വയസിന് മുകളില്‍ പ്രായമായവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. കൊറോണ ഗുരുതരമായി ബാധിച്ചവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ ആദ്യം നല്‍കും. ഘട്ടം ഘട്ടമായാകും വാക്‌സിന്‍ വിതരണം ചെയ്യുക. ഇതിനായി നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ഓഫ് വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ജൂലൈ മാസത്തോടെ 20-25 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്സിന്‍ നല്‍കുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

Related Articles

Check Also
Close
Back to top button