IndiaLatest

സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു

“Manju”

ശ്രീജ.എസ്

ജമ്മു കശ്മീരില്‍ സുരക്ഷാ സേന നാലു ഭീകരരെ വധിച്ചു.ബാന്‍ ടോള്‍ പ്ലാസ‌യ്‌ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത പൊലീസ് അടച്ചു. രണ്ട് മണിക്കൂറോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ട്രക്കില്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈന്യം ഭീകരര്‍ ഒളിച്ച്‌ കടക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്.

രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്കെതിരെ സൈന്യം കഴിഞ്ഞ മൂന്ന് മാസമായി കനത്ത തെരച്ചിലാണ് നടത്തുന്നത്. നിരവധി ഭീകര നേതാക്കളെ അടക്കം വധിച്ചുകൊണ്ടുള്ള സൈന്യത്തിന്റെ മുന്നേറ്റത്തിന് സി.ആര്‍.പി.എഫും കശ്മീര്‍ പോലീസും സംയുക്തമായാണ് നേതൃത്വം നല്‍കുന്നത്.

Related Articles

Back to top button