KeralaLatestThiruvananthapuram

യൂട്യൂബറെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവിലെന്ന് പൊലിസ്

“Manju”

വിജയ് പി. നായരെ മർദിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും ഒളിവിലെന്ന്  പൊലീസ് | Madhyamam

സിന്ധുമോൾ. ആർ

തിരുവനന്തപുരം: യൂടൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. മൂന്നുപേരും വീടുകളിലില്ലെന്ന് പൊലിസ്, ഒളിവിലെന്നാണ് നിഗമനം. ഇവര്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലിസ് വ്യക്തമാക്കി. മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു.

സ്ത്രീകളെ അധിക്ഷേപിച്ച്‌ അശ്ലീല വീഡിയോയിട്ട വിജയ് പി നായരെ മര്‍ദിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ കോടതിയെ സമീപിച്ചത്.

Related Articles

Back to top button