KeralaKozhikodeLatest

കോണ്‍ഗ്രസ് നേതാവും കവിയുമായ കടമേരി ബാലകൃഷ്ണന്‍ അന്തരിച്ചു

“Manju”

വി.എം.സുരേഷ്കുമാർ

വടകര : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കവിയുമായ കടമേരി ബാലകൃഷ്ണന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആശുപത്രിയിലാണ് അന്ത്യം.കോണ്‍ഗ്രസില്‍ വിവിധ പദവികള്‍ അലങ്കരിച്ച കടമേരി ബാലകൃഷ്ണന്‍ 36 വര്‍ഷം തിരുവള്ളൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായിരുന്നു. സാഹിത്യ മേഖലയോടൊപ്പം രാഷ്ട്രീയത്തിലും സജീവമായിരുന്നു. സമ്പൂര്‍ണ ബാലരാമായണത്തിനു പുറമെ നിളാതീരം, ചന്ദനമണി തുടങ്ങിയ കവിതാസമാഹാരങ്ങളും രചിച്ചു.

പഴയ മേപ്പയൂര്‍ മണ്ഡലത്തില്‍ യുഡിഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. മൃതദേഹം ഉച്ചയോടെ കടമേരിയിലെ വീട്ടിലെത്തും. സംസ്‌കാരം വൈകുന്നേരം നടക്കും.

 

Related Articles

Back to top button