IndiaKeralaLatest

കോവിഡ് അനാഥമാക്കിയ ബാല്യങ്ങളെ ചേര്‍ത്തുപിടിച്ച്‌ ബിഹാറും: പ്രതിമാസം 1500 രൂപ ധനസഹായം

“Manju”

പട്‌ന: കോവിഡ് അനാഥരാക്കിയ കുട്ടികളെ ചേര്‍ത്തുപിടിച്ച്‌ ബിഹാറും. കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് പ്രതിമാസം 1,500 രൂപ വീതം നല്‍കും. ബാല്‍ സഹായത യോജന പദ്ധതിയിലൂടെ അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെയാണ് സഹായം നല്‍കുക. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരത്തില്‍ അനാഥരായ കുട്ടികളെ ചൈല്‍ഡ് കെയര്‍ സെന്ററകുകളില്‍ താമസിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് ബാധിച്ച്‌ മാതാപിക്കളില്‍ ഒരാളോ രണ്ടു പേരുമോ മരിച്ച പോയ കുട്ടികള്‍ക്ക് പ്രതിമാസം 1500 രൂപ 18 വയസ് വരെ നല്‍കുമെന്ന് നിതീഷ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
ഡല്‍ഹി, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഹരിയാന, തമിഴ്‌നാട്, കര്‍ണാടക, കേരള ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്കായി ധനസഹായം പ്രഖ്യാപിക്കുകയും വിദ്യാഭ്യാസ ചെലവുകളും ഏറ്റെടുത്തിരുന്നു.

Related Articles

Back to top button