InternationalLatest

ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ നല്‍കാന്‍ വ്യവസ്ഥ

“Manju”

ജിദ്ദ: കുട്ടികള്‍ വാഹനത്തിലുണ്ടാകുമ്പോള്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ ഉപയോഗിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തല്‍ ആരംഭിച്ചതായി ട്രാഫിക്​ വകുപ്പ് വ്യക്തമാക്കി. അല്‍അഖ്​ബാരിയ ചാനലാണ്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​. വാഹനത്തില്‍ കുട്ടികള്‍ കയറുമ്പോള്‍ ഡ്രൈവര്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റുകള്‍ നല്‍കണമെന്നാണ്​ വ്യവസ്ഥ. പിന്‍സീറ്റ്​ ഉള്ള വാഹനത്തില്‍ പത്ത്​ വയസ്സിനു താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ കയറ്റുന്നത്​ നിയമലംഘനമാണ്​.​ ഇതിന് 300നും 500നും ഇടയില്‍ പിഴയുണ്ടാകും. പിന്‍സീറ്റ്​ ഇല്ലാത്ത വാഹനങ്ങള്‍ക്ക്​ ഇതു ബാധകമല്ല. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് ഡ്രൈവറായാലും യാത്രക്കാരനായാലും 150നും 300 റിയാലിനുമിടയില്‍ പിഴയുണ്ടാകുമെന്നും ട്രാഫിക്​ വകുപ്പ്​ വ്യക്തമാക്കി​.

Related Articles

Back to top button