International

വാക്‌സിനെടുത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; ആദ്യഘട്ടം നാളെ മുതൽ

“Manju”

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പൊതുവാക്‌സിൻ വിതരണത്തിന് ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. സ്വയം വാക്‌സിനെടുത്താണ് പ്രധാനമന്ത്രി ജനങ്ങളുടെ വാക്‌സിൻ വിതരണത്തിന്റെ നേതൃത്വം നൽകിയത്. ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് താൻ ആദ്യം വാക്‌സിനെടു ക്കുന്നതെന്ന് മോറിസൺ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കായി 60,000 ഡോസാണ് നൽകുന്നത്.

വാക്‌സിനേഷനെതിരെ പ്രകടനവും പ്രതിഷേധവും നടത്തിയവർക്കുള്ള മുന്നറി യിപ്പായിട്ടാണ് പ്രധാനമന്ത്രി സ്വയം വാക്‌സിനെടുത്തതെന്ന് ഓസ്‌ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാളെ ആരംഭിക്കുന്ന വാക്‌സിനേഷൻ പ്രവർത്തനത്തിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം പ്രായം ചെന്നവർക്കും വാക്‌സിൻ നൽകാനാണ് തീരുമാനം. 85 വയസ്സുള്ള ജെനി മല്യാസിയാക്കെന്ന വ്യക്തിയാണ് നാളെ വാക്‌സിൻ എടുക്കുന്ന വൃദ്ധരിലൊരാൾ. ആദ്യഘട്ടത്തിലെ വാക്‌സിൻ വിതരണത്തിൽ ഏഴു ലക്ഷം ആരോഗ്യ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

ഫൈസർ വാക്‌സിനാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഇതിനൊപ്പം ആസ്ട്രാ സെനേകാ വാക്‌സിനും ഓസ്‌ട്രേലിയയിൽ വിതരണത്തനായി തയ്യാറാക്കുകയാണ്. ഇരുവാക്‌സിനുകളും എല്ലാ പരിശോധനയും പൂർത്തിയാക്കിയെന്നും ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പറിയിച്ചു.

Related Articles

Back to top button