KeralaLatest

എബ്രിഡ് ഷൈൻ- നിവിൻ പോളി കൂട്ടുകെട്ട് വീണ്ടും;അഭിനേതാക്കളെ തേടുന്നു

“Manju”

കൊച്ചി :പോളി ജൂനിയറിന്റെ ബാനറിൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനേതാക്കളെ തേടുന്നു. നിവിൻ പോളിയാണ് സിനിമയിലെ നായകൻ. ഇരുപത് മുതൽ അമ്പത് വരെ പ്രായമുള്ള സ്ത്രീകളെയും മുപ്പതു മുതൽ അൻപത്തഞ്ച് വരെ പ്രായമുള്ള പുരുഷന്മാരേയുമാണ് സിനിമയിൽ അഭിനയിക്കുവാൻ അന്വേഷിക്കുന്നത്. ഫേസ്ബുക് പേജിലൂടെ നിവിൻ പോളിയാണ് വിവരം പങ്കുവെച്ചത്.

മലയാളം നന്നായി വായിക്കുവാനും എഴുതുവാനും അറിഞ്ഞിരിക്കണം. നാടകമോ മറ്റു ദൃശ്യാവിഷ്കാരങ്ങളിൽ പരിചയവുമുണ്ടെങ്കിൽ രേഖപ്പെടുത്തണം. മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, അഭിനയിച്ചതിന്റെ വീഡിയോസ് എന്നിവ ഡിസംബർ പതിനഞ്ചിന് മുൻപ് ഇമെയിൽ മുഖേനെ അയക്കണം.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങളിൽ നിവിൻ പോളിയായിരുന്നു നായകൻ. രണ്ടു ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാമ്പസ്‌ പശ്ചാത്തലത്തിൽ റിലീസ് ചെയ്ത പൂമരം, കരാട്ടെ പ്രമേയമായ കുങ്ഫു മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾ അവതരണത്തിന്റെ വ്യത്യസ്ത കൊണ്ട് നിരൂപക പ്രശംസ നേടിയിരുന്നു.

Related Articles

Back to top button