IndiaKeralaLatest

ചെറുകിട സംരംഭകര്‍ക്കായുള്ള മുദ്ര ലോണ്‍ യോജന; രാജ്യത്ത് ഒന്നാമതെത്തി കര്‍ണാടക

“Manju”

സിന്ധുമോൾ. ആർ

ബെം​ഗളുരു; പ്രധാനമന്ത്രിയുടെ മുദ്ര ലോണ്‍ യോജന പ്രകാരം ഏറ്റവും കൂടുതല്‍ ലോണ്‍ അനുവദിച്ചത് കര്‍ണ്ണാടകയില്‍. കൂടാതെ സെപ്തംബറിലെ കണക്ക് പ്രകാരം, നടപ്പ് സാമ്പത്തിക വര്‍ഷം 6,906.12 കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വിതരണം ചെയ്തു കഴിഞ്ഞു.
മുദ്ര ലോണ്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയതും പദ്ധതി ഏറ്റവുമധികം ആളുകളിലേക്കെത്തിച്ചതും കര്‍ണാടകമാണെന്ന് കണ്ടെത്തിയത് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്‌എല്‍ബിസി) പുറത്തുവിട്ട ഡാറ്റ പ്രകാരമാണ്. എന്നാല്‍ ഏറ്റവും മുന്നിലെത്തിയ കര്‍ണ്ണാടകക്ക് തൊട്ടു പിന്നാലെ 6,405.69 കോടി രൂപ വായ്പ നല്‍കി രാജസ്ഥാന്‍ രണ്ടാമതും 6,068.23 കോടി നല്‍കി ഉത്തര്‍പ്രദേശ് മൂന്നാമതും 5,153.62 കോടി രൂപ നല്‍കി മഹാരാഷ്ട്ര നാലാം സ്ഥാനത്തുമുണ്ട്. ഇത്തരത്തില്‍ കര്‍ണ്ണാടകയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാണ് ലോണ്‍ നല്‍കിയത്.‌ ഇത്തരത്തില്‍ സംസ്ഥാനത്തുള്ള 9,75,873 ആളുകള്‍ക്കാണ് പ്രയോജനം ലഭിച്ചത്.
കര്‍ണ്ണാടകയില്‍ തന്നെ കൂടുതലായി ബെം​ഗളുരു, മൈസുരു എന്നിവിടങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ വര്‍ധിച്ചതും, കോവിഡ് സമയത്ത് പോലും ജനങ്ങള്‍ സംരംഭകരായി ഇവിടങ്ങളില്‍ മാറിയതും , താങ്ങായി സര്‍ക്കാര്‍ ഇവരുടെ കൂടെ നിന്നതും മുദ്ര ലോണ്‍ ജനപ്രിയമായതിന്റെ കാരണങ്ങള്‍. എന്നാല്‍ നിലവിലുള്ള ചെറുകിട സംരംഭങ്ങളെ പുനരുജ്ജീവിക്കാനായി പോലും ജനങ്ങള്‍ ഇന്ന് ആശ്രയിക്കുന്നത് മുദ്ര ലോണിനെയാണ്. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് വിഭാ​ഗങ്ങളിലായാണ് 2015 ല്‍ പ്രധാനമന്ത്രി നടപ്പിലാക്കിയ മുദ്ര ലോണ്‍ പദ്ധതി സംരംഭകര്‍ക്കായി പ്രവര്‍ത്തിക്കുന്നത്. കര്‍ണ്ണാടകയില്‍ 77,989 പേരാണ് ബെം​ഗളുരുവില്‍ മാത്രം മുദ്ര ലോണ്‍ ഉപയോ​ഗിച്ചിരിയ്ക്കുന്നത്.

Related Articles

Back to top button