IndiaLatest

പതഞ്ജലി ഉൾപ്പടെയുള്ള ബ്രാന്റുകളിൽ മായം കലർന്ന തേൻ: സി എസ് ഇ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ബ്രാന്റുകള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനാണെന്ന് റിപ്പോര്‍ട്ട്. പഞ്ചസാര സിറപ്പ് ചേര്‍ത്ത തേനാണ് പല പ്രമുഖ ബ്രാന്റുകളും വിണപണിയില്‍ എത്തിക്കുന്നതെന്ന് (സി.എസ്.ഇ) പറഞ്ഞു. 13 ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്ന തേനിന്റെ സാമ്പിളുകളാണ് ഗുണനിലവാരം പരിശോധിക്കുന്നതിന് വേണ്ടി സി.എസ്.ഇ തെരഞ്ഞെടുത്തത്.

77 ശതമാനം സാമ്പിളുകളും പഞ്ചസാര സിറപ്പ് ചേര്‍ത്ത് മായം ചേര്‍ക്കുന്നതായി കണ്ടെത്തി. പരിശോധിച്ച 22 സാമ്പിളുകളില്‍ അഞ്ചെണ്ണം മാത്രമാണ് എല്ലാ ടെസ്റ്റുകളിലും വിജയിച്ചത്. പ്രമുഖ ബ്രാന്‍ഡുകളായ ഡാബര്‍, പതഞ്ജലി, ബൈദ്യനാഥ്, സന്തു, ഹിറ്റ്കാരി, എപിസ് ഹിമാലയ എന്നീ ബ്രാന്റുകള്‍ തേന്‍ സാമ്പിളുകള്‍ എല്ലാം എന്‍.എം.ആര്‍ (ന്യൂക്ലിയര്‍ മാഗ്‌നെറ്റിക് റെസൊണന്‍സ്) പരിശോധനയില്‍ പരാജയപ്പെട്ടെന്ന് പഠനം വ്യക്തമാക്കുന്നു.

എന്നാല്‍ തങ്ങള്‍ പ്രകൃതിദത്ത തേന്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളൂവെന്നാണ് പതഞ്ജലി വക്താവ് അവകാശപ്പെട്ടിരിക്കുന്നത്. എഫ്.എസ്.എസ്.എ.ഐ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് തങ്ങളുടെ ഉല്‍പ്പന്നം നിര്‍മ്മിക്കുന്നതെന്നും പതഞ്ജലി പറഞ്ഞു. ബ്രാന്റിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വക്താവ് ആരോപിച്ചു.

Related Articles

Back to top button