India

ബുറെവി പാമ്പന് സമീപം

“Manju”

ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കയെ മറികടന്ന് പാമ്പന് സമീപം മാന്നാർ കടലിടുക്കിൽ എത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ഇന്ന് അർധരാത്രിയോട് കൂടിയോ നാളെ പുലർച്ചയോ ചുഴലിക്കാറ്റ് തെക്കൻ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയിൽ പ്രവേശിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇന്ത്യൻ തീരത്ത് പ്രവേശിക്കുമ്പോൾ ചുലഴിക്കാറ്റിന്റെ അകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ 80 കിലോമീറ്ററായിരിക്കും. കരയിലൂടെ സഞ്ചരിക്കുന്നതിലൂടെ ചുഴലിക്കാറ്റ് ശക്തി കുറയുകയും അതിതീവ്ര ന്യൂനമർദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കുകയും കേരളത്തിലൂടെ അറബിക്കടലിലേക്ക് കടക്കുമെന്നുമാണു പ്രവചനം. കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്ന സഞ്ചാരപദത്തിലൂടെ തന്നെ ചുഴലിക്കാറ്റ് സഞ്ചരിക്കുകയാണെങ്കിൽ അതിന്റെ കേന്ദ്രം കൊല്ലം– തിരുവനന്തപുരം അതിർത്തിപ്രദേശങ്ങളിൽ കൂടിയായിരിക്കും. കേരളത്തിലേക്ക് പ്രവേശിക്കുക. നാളെ പകൽ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് എത്താനാണ് സാധ്യത. കരയിലൂടെ സഞ്ചരിക്കുമ്പോൾ കാറ്റിന്റെ ശക്തി കുറഞ്ഞുവരും. നിലവിലെ പ്രവചനം അനുസരിച്ച് കേരളത്തിൽ എത്തുമ്പോൾ പരമാവധി വേഗത മണിക്കൂറിൽ 60 കിലോമീറ്ററിലും താഴെയായിരിക്കും. ചുഴലിക്കാറ്റ് കേന്ദ്രം കടന്നുപോകുന്നതിന്റെ വടക്കുഭാഗങ്ങളിൽ കൂടുതൽ മഴയുണ്ടാകും. ഇതാണ് ബുറെവിയുടെ ഇതുവരെയുള്ള സ്വഭാവം. അതുകൊണ്ടുതന്നെ സഞ്ചാരവഴിക്കു പുറമേ കൊല്ലം ജില്ലയിലെ വടക്കു ഭാഗങ്ങളിലും പത്തനംതിട്ട, ഇടുക്കി ആലപ്പുഴ ജില്ലകളിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button