IndiaLatest

നിലപാടിലുറച്ച്‌ കര്‍ഷകര്‍; കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചു

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ച ഡല്‍ഹിയില്‍ ആരംഭിച്ചു. സമരം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയമഭേദഗതി എന്ന ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ഒരുങ്ങിയേക്കുമെന്നാണ് സൂചന.

അതേ സമയം ചര്‍ച്ചയ്ക്ക് മുന്നോടിയായി ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ വര്‍ദ്ധിച്ചുവരുന്നതിനിടയിലും വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നതിനിടയിലുമാണ് പ്രധാനമന്ത്രിയുമായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.

സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ തമ്ബടിച്ചിട്ടുള്ള ആയിരക്കണക്കിന് കര്‍ഷകരുള്ളത്. സര്‍ക്കാര്‍ തങ്ങളുടെ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button