KeralaLatestMalappuram

മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച്‌ പണം തട്ടിയ കേസിലെ പ്ര​തി​ മ​രി​ച്ച​നി​ല​യി​ല്‍

“Manju”

കോ​ഴി​ക്കോ​ട്: പി​എം താ​ജ് റോ​ഡി​ലെ യൂ​ണി​യ​ന്‍ ബാ​ങ്ക് ശാ​ഖ​യി​ല്‍​നി​ന്ന് അ​ഞ്ച​ര കി​ലോ മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച്‌ 1.69 കോ​ടി രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. യൂ​ണി​യ​ന്‍ ബാ​ങ്കി​ലെ അ​പ്രൈ​സ​ര്‍ പ​യി​മ്പ്ര സ്വ​ദേ​ശി ച​ര​പ​റ​മ്പ് ച​ന്ദ്ര​ന്‍ (70) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്.
പ​യി​മ്പ്ര പു​ത്തു​കു​ള​ത്തി​ലെ വീ​ട്ടി​ന​ടു​ത്തു​ള്ള അമ്പല​ക്കു​ള​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. കേ​സി​ലെ പ്ര​ധാ​ന പ്ര​തി ബി​ന്ദു​വി​ന്റെ കൂ​ട്ടു​പ്ര​തി​യാ​ണ് ച​ന്ദ്ര​നെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.
ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ വ​യ​നാ​ട് മ​ണ​വ​യ​ല്‍ അ​ങ്ങാ​ടി​ശേ​രി പു​തി​യേ​ട​ത്ത് വീ​ട്ടി​ല്‍ കെ.​കെ. ബി​ന്ദു (43) വി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2020 ഫെ​ബ്രു​വ​രി മു​ത​ല്‍ ഒ​ൻപ​ത് അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്നാ​യി 44 ത​വ​ണ​ക​ളാ​യാ​ണ് വ്യാ​ജ സ്വ​ര്‍​ണം ബാ​ങ്കി​ല്‍ പ​ണ​യം വ​ച്ച​ത്. ബാ​ങ്കി​ന്റെ വാ​ര്‍​ഷി​ക ഓ​ഡി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പു​വി​വ​രം പു​റ​ത്താ​യ​ത്.
ഇ​തോ​ടെ അ​ധി​കൃ​ത​ര്‍ ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍​ജ്, സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എ.​ജെ. ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related Articles

Back to top button