IndiaLatest

ജനുവരിയില്‍ കാറുകളുടെ വില കൂട്ടേണ്ടി വരുമെന്ന് മാരുതി

“Manju”

സിന്ധുമോൾ. ആർ

ജനുവരി മുതല്‍ കാറുകളുടെ വില കൂട്ടേണ്ടിവരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഇന്ത്യ. അസംസ്കൃത സാധനങ്ങളുടെ ചെലവ് ഉയര്‍ന്നതാണ് തിരിച്ചടിയായതെന്നും കമ്പനി ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ വര്‍ഷം നിര്‍മാണ ചെലവ് ഗണ്യമായി വര്‍ധിച്ചുവെന്ന് മാരുതി സുസുകി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.

അതിനാല്‍, 2021 ജനുവരിയിലെ വിലവര്‍ധനയിലൂടെ മുകളില്‍ പറഞ്ഞ അധിക ചെലവിന്റെ കുറച്ച്‌ ഭാരം ഉപയോക്താക്കള്‍ക്ക് കൈമാറേണ്ടത് അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. വില വര്‍ധനവ് വ്യത്യസ്ത മോഡലുകള്‍ക്ക് അനുസരിച്ച്‌ വ്യത്യാസപ്പെടും- കമ്പനി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 12 ലക്ഷം രൂപവരെയുള്ള വിവിധ മോഡലുകളാണ് മാരുതി വിപിണിയിലിറക്കുന്നത്. 2.95 ലക്ഷം വിലവരുന്ന ആള്‍ട്ടോ മുതല്‍ 11.52 ലക്ഷം രൂപ വിലവരുന്ന മള്‍ട്ടി പര്‍പ്പസ് വെഹിക്കിളായ എക്സ്‌എല്‍6 വരെയാണ് ഇവ. (ഡല്‍ഹി എക്സ് ഷോറൂംവില).

ലോക്ക്ഡൗണ്‍ വരുത്തിയ തിരിച്ചടികളില്‍ നിന്ന് കമ്പനി കരകയറുന്നതിനിടെയാണ് വില വര്‍ധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നവംബറില്‍ കാര്‍ വില്‍പനയില്‍ 2.4 ശതമാനം ഇടിവാണുണ്ടായത്. മുന്‍ വര്‍ഷം ഇതേമാസം 1,39,133 ലക്ഷം കാര്‍ വിറ്റ സ്ഥാനത്ത് ഇത്തവണ 1,35,775 കാറുകളാണ് വില്‍ക്കാന്‍ കഴിഞ്ഞത്.

Related Articles

Back to top button