InternationalLatest

തകര്‍ന്നടിഞ്ഞ് ശ്രീലങ്ക

“Manju”

കൊളംബോ: ചൈനയുടെ തന്ത്രത്തില്‍ വീണ് തകര്‍ന്നടിഞ്ഞ് ശ്രീലങ്കയും. പാകിസ്താന് പിന്നാലെയാണ് ശ്രീലങ്കയുടേയും തദ്ദേശീയമായ സമ്പദ് വ്യവസ്ഥ തകര്‍ന്നത്.ശ്രീലങ്ക പാപ്പരായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയെന്നാണ് അന്താരാഷ്‌ട്ര സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ശ്രീലങ്ക സാമ്പത്തികമായും സാമൂഹികമായും തകരുകയാണ്. മാനുഷിക പരിഗണന വേണ്ട ആരോഗ്യ-ഭക്ഷ്യ മേഖലയടക്കം പ്രതിസന്ധിയിലാണ്. ചൈനയുടെ സാമ്പത്തിക വാണിജ്യ സംവിധാനത്തില്‍പെട്ടതോടെയാണ് സമ്മര്‍ദ്ദം ശക്തമായത്. തദ്ദേശീയമായ നിര്‍മ്മാണമേഖലയെ തഴഞ്ഞത് കാര്‍ഷിക മേഖലയെ തകിടം മറിച്ചു. കൊറോണ വിനോദസഞ്ചാര മേഖലയേയും തകര്‍ത്തതോടെ സമ്പദ് ഘടന തകര്‍ന്നടിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മാസം മുന്നേയാണ് പണപ്പെരുപ്പവും മറ്റ് സാമ്പത്തിക പ്രതിസന്ധിയും മൂലമുള്ള ആദ്യ സൂചനകള്‍ പുറത്തുവന്നത്. ഭക്ഷ്യവസ്തുക്കളടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തിയതും നാണക്കേടായി. കലാപസാദ്ധ്യത മുന്നില്‍ കണ്ട് സൈന്യം സ്‌റ്റോറുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

Related Articles

Back to top button