KeralaLatestMalappuram

പ്രാവുകളുടെ കഴുത്ത് ഒടിച്ചും അറുത്തു കൊന്നും കൊടുക്രൂരത

“Manju”

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന പ്രാവുകളെ തലയറുത്ത് കൊന്നു. അഞ്ചുടി സ്വദേശികളായ ബിലാല്‍, തുഫൈല്‍ എന്നിവര്‍ വളര്‍ത്തുന്ന മുപ്പത്തിയഞ്ച് പ്രാവുകളോടാണ് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി താനൂര്‍ പൊലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി 10ന് ശേഷമാണ് ഈ മിണ്ടാപ്രാണികളോട് പ്രതികള്‍ കൊടുംക്രൂരത കാട്ടിയത്. രണ്ട്‌ വര്‍ഷമായി ഇവര്‍ പ്രാവുകളെ വളര്‍ത്തുന്നുണ്ട്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് പ്രതികള്‍ പ്രാവുകളെ കഴുത്ത് ഒടിച്ചും അറുത്തും കൊന്നത്. രാവിലെ കൂടു തുറന്ന് നോക്കിയപ്പോഴാണ് ഈ കൊടുംക്രൂരത കാണുന്നത്. ഇവരുടെ പരാതിയില്‍ തവനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button