IndiaKeralaLatest

ഗാസയിൽ വെടിനിർത്താൻ ഇസ്രയേലും ഹമാസും ധാരണ

“Manju”

ഗാസ: യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കകൾക്ക് വിരാമമിട്ട് ഗാസയിൽ വെടിനിർത്താൻ ഇസ്രയേലും പലസ്തീനും തീരുമാനിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ‍ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് നിർണായക തീരുമാനമുണ്ടായത്. 11 ദിവസം നീണ്ട സംഘർഷത്തിനാണ് ഇതോടെ അവസാനമായത്. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയിൽ പാലസ്തീനികൾ ആഹ്ലാദപ്രകടനം നടത്തി.
ഉപാധികളില്ലാത്ത വെടിനിർത്തലിനാണ് ഇസ്രയേൽ കാബിനറ്റിന് അംഗീകാരം നൽകിയത്. ഈജിപ്റ്റിന്റെ സമവായ നീക്കം അംഗീകരിച്ചാണ് തീരുമാനമെന്ന് ഇസ്രയേൽ അറിയിച്ചു. ഹമാസും ഇത് വെടിനിർത്തിയതായി അറിയിച്ചു.
രക്ത രൂക്ഷമായ സംഘർഷത്തിൽ ഗാസയിൽ മാത്രം 232 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിൽ പന്ത്രണ്ടും. സംഘർഷം നീണ്ടുപോകുന്നതിനിടെ അമേരിക്കയും സമ്മർദ്ദം ശക്തമാക്കിയിരുന്നു.
അമേരിക്കയും സമ്മ ഇസ്രയേൽ സൈനിക സന്നാഹത്തിൽ കാര്യമായ ഇളവുവരുത്തുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. വൈകാതെ സമാധാനത്തിലേക്കുള്ള പ്രഖ്യാപനവുമുണ്ടായി.
സംഘർഷത്തിന്റെ 11–ാം ദിവസമായ ഇന്നലെ ഗാസ മുനമ്പിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒരു പലസ്തീൻ പൗരൻ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഇസ്രയേലിലേക്കുള്ള ഹമാസിന്റെ റോക്കറ്റാക്രമണവും തുടർന്നു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പട്ടണത്തിലും ദേറൽ ബലാ പട്ടണത്തിലുമാണ് ഇന്നലെ പുലരും മുൻപേ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. 5 വീടുകളെങ്കിലും തകർന്നു. ഗാസാ സിറ്റിയിലെ ഒരു വാണിജ്യകേന്ദ്രത്തിലും ശക്തമായ മിസൈലാക്രമണമുണ്ടായി.
സംഘർഷത്തിൽ ഇതുവരെ 1710 പേർക്കു പരുക്കേറ്റു. 58,000 പലസ്തീൻകാർ പലായനം ചെയ്തു. ഗാസയിലെ 50 ൽ ഏറെ സ്കൂളുകൾക്കും നാശമുണ്ടായി. റോക്കറ്റാക്രമണങ്ങളിൽ ഇസ്രയേലിൽ ഒരു കുട്ടിയടക്കം 12 പേർ കൊല്ലപ്പെട്ടു

Related Articles

Back to top button