IndiaLatest

സായുധ സേന ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ വെബ്‌സൈറ്റ് അവതരിപ്പിച്ച്‌ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: സായുധ സേനയുടെ ഫണ്ടിലേക്ക് പൗരന്മാര്‍ക്ക് സംഭവാന നല്‍കാന്‍ അവസരമൊരുക്കി കേന്ദ്രം. ഇതിനായി വെബ്‌സൈറ്റായ ‘മാ ഭാരതി കാ സപൂതിന്റ’ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നിര്‍വഹിച്ചു. സൈനികര്‍, നാവികര്‍, വ്യോമസേന ഉദ്യോഗസ്ഥര്‍ തുടങ്ങിവര്‍ ഏറ്റുമുട്ടലിനിടയില്‍ വീരമൃത്യു വരിക്കുകയോ അല്ലെങ്കില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അവരുടെ കുടുംബത്തിന് താങ്ങാവുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് വെബ്‌സൈറ്റ് വഴി സായുധ സേനയുടെ യുദ്ധ മരണ ക്ഷേമ നിധിയിലേക്ക് സംഭാവന നല്‍കാന്‍ കഴിയും.

പോരാട്ടത്തിനിടയില്‍ വീരമൃത്യു വരിക്കുകയോ വൈകല്യങ്ങള്‍ സംഭവിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സൈനികര്‍ക്കായി സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കിയിരുന്നു. സൈനികര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നെങ്കിലും ഇവരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി തുക നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. പൗരന്മാരുടെയും വിവിധ കോര്‍പ്പറേറ്റ് മേധാവികളുടെയും അഭ്യര്‍ത്ഥനയെ മാനിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

Related Articles

Back to top button