InternationalLatest

കുവൈറ്റില്‍ കോവിഡ് മൂലം നിര്‍ത്തിവെച്ച ഗാര്‍ഹിക വിസ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു

“Manju”

സിന്ധുമോൾ. ആർ

കൊവിഡ് പശ്ചാത്തലത്തില്‍ കുവൈറ്റില്‍ നിര്‍ത്തിവെച്ച്‌ ഗാര്‍ഹിക വിസ അനുവദിക്കുന്നത് വീണ്ടും പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ മന്ത്രിസഭയ്ക്ക് ലഭിച്ചതായി റിപ്പോര്‍ട്ട് . പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍‌പവറിന് പുറമേ ആരോഗ്യ, ആഭ്യന്തര, വിദേശകാര്യ, ധനകാര്യ മന്ത്രാലയങ്ങള്‍ ​ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനും വിസ നടപടികള്‍ പുനരാരംഭിക്കാനുമുളള തീരുമാനത്തെ അനുകൂലിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ നിരവധി കുവൈറ്റ് കുടുംബങ്ങളുടെ ഗാര്‍ഹിക തൊഴിലാളികളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ തിരിച്ചു കൊണ്ടുവരുന്നതിനും കുവൈറ്റ് കുടുംബങ്ങള്‍ക്ക് ആവശ്യമായ പുതിയ ഗാര്‍ഹിക തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നതിനും ആണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ വര്‍ക്ക് പെര്‍മിറ്റ്‌അനുവദിക്കാന്‍ അധികൃതര്‍ തീരുമാനം എടുക്കുന്നത്. പുതിയ ഗാര്‍ഹിക തൊഴിലാളികളെ നമിക്കുന്നതുമായിസംബന്ധിച്ച വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും തീരുമാനമെടുക്കാന്‍ മന്ത്രിസഭാ ഇക്കാര്യം പരിഗണിക്കും.

Related Articles

Back to top button