IndiaLatest

‘ആഹാ’ ഗാനം ആഘോഷമാക്കി താരങ്ങൾ… ആവേശത്തോടെ കൈയ്യടിച്ച് സ്വീകരിച്ച് ആരാധകർ…

“Manju”

ഇന്ദ്രജിത് സുകുമാരന്റെ ജന്മദിനമായ ഇന്നലെയാണ് ആഹാ സിനിമയുടെ അണിയറക്കാർ ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ തീം സോങ് വീഡിയോ പുറത്തു വിട്ടത് .

അക്ഷരാർത്ഥത്തിൽ താരത്തിന് ആശംസകൾ നേർന്നു കൊണ്ട് ഈ സന്ദർഭത്തെ ആഘോഷമാക്കി മാറ്റി മലയാള സിനിമാ താരങ്ങൾ ഒന്നടങ്കം. മെഗാ സ്റ്റാർ മമ്മൂട്ടിയും, സൂപ്പർ സ്റ്റാർ മോഹൻ ലാലും, തമിഴ് താരങ്ങളായ കാർത്തി,വിജയ് സേതുപതി എന്നിവരുമാണ് ഇന്ദ്രജിത്തിന് ആശംസകൾ നേർന്നു കൊണ്ട് ഔദ്യോദികമായി ഗാനം തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്‌തത് .

അതിനു പിറകെ മലയാളത്തിലെ യുവ താരനിര ഒന്നടങ്കം തങ്ങളുടെ പേജുകളിലൂടെ ആശംസകൾ നേർന്ന് ഗാനം പങ്കിട്ടതോടെ ആരാധകരും
കടം കഥായായ് നെഞ്ചിൽ കനലായ്
ചങ്കിലെ നിണമായ് ഈ വടം
ഒന്നായ് ഒഴുകാം ഉള്ളം നിറയാം
ചുമരുകൾ തകരാൻ ഒരു വടം ”
എന്ന ഗാന വീഡിയോ ആവേശത്തോടെ സ്വീകരിച്ചു നെഞ്ചിലേറ്റി.

ജുബിത് നമ്രദത് രചിച്ച് സയനോരാ ഫിലിപ്പ് സംഗീതം പകർന്നു അർജ്ജുൻ ആലപിച്ചതാണ് ഈ ഗാനം. ദൃശ്യ ചാരുത കൊണ്ടും ചിത്രീകരണത്തിലെ വൈവിധ്യം കൊണ്ടും ആകർഷണീയമായ ഈ ഗാനത്തിൽ അഭിനയിച്ചിട്ടുള്ള പ്രധാന അഭിനേതാക്കൾ അമിത് ചക്കാലക്കൽ, മനോജ് കെ ജയൻ, അശ്വിൻ കുമാർ എന്നിവരാണ്.

കേരളത്തിൻ്റെ തനതു കായിക വിനോദമായ വടം വലിയുടെ പാശ്ചാത്തലത്തിലുള്ള വൈകാരികതയും പ്രണയവും സംഘർഷവും ഇഴ ചേർന്ന ഒരു പ്രമേയത്തിൻ്റെ ദൃഷ്യാവിഷ്‌ക്കാരമാണ് ചിത്രം. നവാഗതനായ ബിബിൻ പോൾ സാമുവേൽ സംവിധാനം ചെയ്ത ‘ആഹാ’ സാ സാ പ്രൊഡക്ഷൻസിൻ്റെ ബാനിൽ പ്രേം എബ്രഹാമാണ് നിർമ്മിച്ചചിരിക്കുന്നത് .

Related Articles

Back to top button