KeralaLatestMalappuram

ആദിവാസി ഭൂമിക്ക് പട്ടയം: പട്ടയാവകാശ മാര്‍ച്ച്‌

“Manju”

മുണ്ടക്കയം: പട്ടയം ജന്മാവകാശമാണെന്നും മണ്ണില്‍ പണിയെടുക്കുന്ന എല്ലാ കര്‍ഷകര്‍ക്കും പട്ടയം ഉടന്‍ നല്‍കണമെന്നും ദളിത് ആദിവാസി മഹാസഖ്യം ദേശീയ രക്ഷാധികാരിയും കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായ പി. രാമഭദ്രന്‍. ഐക്യമല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവി​ന്റെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാ​ജേന്ദ്ര​ന്‍െറയും മുഖ്യമന്ത്രി പിണറായി വിജയ​ന്‍െറയും പ്രത്യേക ഇടപെടലില്‍ സംസ്ഥാന സര്‍ക്കാര്‍ ആദിവാസി-ദലിത്-മലയോര കര്‍ഷക വിഭാഗത്തിന് പട്ടയം അനുവദിച്ച്‌​ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ ഉത്തരവ് നടപ്പാക്കുന്നി​ല്ലെന്ന്​ അദ്ദേഹം പറഞ്ഞു. പട്ടയാവകാശ മാര്‍ച്ചി​ന്റെ മുന്നോടിയായി ശ്രീ ശബരീശ കോളജ് ജങ്​ഷനില്‍നിന്ന്​ കാല്‍നട ജാഥ പുഞ്ചവയല്‍ ജങ്​ഷനില്‍ എത്തി. ഐക്യ മലഅരയ മഹാസഭ പുഞ്ചവയലില്‍ ആരംഭിച്ച പട്ടയാവകാശ സമരസമിതി ഓഫിസ് ദലിത്-ആദിവാസി മഹാസഖ്യം ദേശീയ രക്ഷാധികാരി പി. രാമഭദ്രന്‍ ഉദ്​ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ഐക്യ മലഅരയ മഹാസഭ സംസ്ഥാന പ്രസിഡന്റ്​​ സി.ആര്‍. ദിലീപ്കുമാര്‍ അധ്യക്ഷതവഹിച്ചു.

സമ്മേളനശേഷം ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പുഞ്ചവയലില്‍ കര്‍ഷകജ്വാല തെളിയിച്ചു. വരുന്ന ദിവസങ്ങളില്‍ കര്‍ഷക കുടുംബങ്ങളൊന്നടങ്കം കാല്‍നടജാഥയായി ഇടുക്കി, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ച്‌ ചെയ്യും.

Related Articles

Back to top button