IndiaLatest

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ വാഹനവ്യൂഹം വളഞ്ഞ് കര്‍ഷകര്‍

“Manju”

കരിങ്കൊടികളുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ വാഹനവ്യൂഹം വളഞ്ഞ്  കർഷകർ | Haryana Chief Minister's Convoy blocked and Show Black Flags

ശ്രീജ.എസ്

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വാഹന വ്യൂഹം വളഞ്ഞ് കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. കരിങ്കൊടികളുമായാണ് കര്‍ഷകര്‍ വാഹനവ്യൂഹം വളഞ്ഞത്. അമ്പാലയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. ഖട്ടറിന് അകമ്പടിയായി പോയിരുന്ന വാഹനവ്യൂഹമാണ് കര്‍ഷകര്‍ തടഞ്ഞത്.

അതേസമയം കാര്‍ഷിക പരിഷ്ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സമരം 28ാം ദിവസത്തിലേക്ക് കടന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാവരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ അഭ്യര്‍ത്ഥിച്ചു. സമരം ഒരു മാസം പിന്നിടുന്ന ദിവസം മുതല്‍ റിലയന്‍സ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

Related Articles

Check Also
Close
Back to top button