IndiaLatest

കോവിഡ്​ വ്യാപനം; വിവിധ സംസ്​ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ

“Manju”

കോവിഡ് വ്യാപനം; വിവിധ സംസ് ഥാനങ്ങളിൽ രാത്രികാല കർഫ്യൂ | Some states have imposed night curfew | Madhyamam
ന്യൂഡല്‍ഹി: ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ കണ്ടെത്തിയതിന്​ പിന്നാലെ രാജ്യത്തെ വിവിധ സംസ്​ഥാനങ്ങളിലും നിയന്ത്രണം. ക്രിസ്​മസ്​, ന്യൂഇയര്‍ ആഘോഷങ്ങളില്‍ കൂടുതല്‍ പേരിലേക്ക്​ രോഗം പടരാതിരിക്കാനാണ്​ നിയന്ത്രണം. ആഘോഷങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ ജനം കൂടുന്നത്​ അതിവേഗം കോവിഡ്​ പടരാന്‍ ഇടയാക്കും. മഹാരാഷ്​ട്ര, കര്‍ണാടക, ഗുജറാത്ത്​, ഹിാമചല്‍ പ്രദേശ്​, പഞ്ചാബ്​, മണിപ്പൂര്‍, രാജസ്​ഥാന്‍ തുടങ്ങിയ സംസ്​ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യൂ ഏര്‍​പ്പെടുത്തി. രാത്രികാല കര്‍ഫ്യൂവിന്​ പുറമെ മറ്റു നിയന്ത്രണങ്ങളും നിലനില്‍ക്കുന്നുണ്ട്​.
കര്‍ണാടകയില്‍ ജനുവരി ഒന്നുവരെയാണ്​ രാത്രികാല കര്‍ഫ്യൂ. ജനുവരി ഒന്നുവരെ​ രാത്രി 11 മുതല്‍ രാവിലെ അഞ്ചുമണിവരെ കര്‍ഫ്യൂ നിലനില്‍ക്കും. അത്യാവശ്യഘട്ടത്തിലല്ലാതെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
മഹാരാഷ്​ട്രയില്‍ ജനുവരി അഞ്ചുവരെയാണ്​ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്​. നഗരങ്ങളില്‍ ഉള്‍​പ്പെടെ രാത്രി 11 മുതല്‍ രാവിലെ ആറുവരെ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്​ ഓഫിസുകള്‍, ടാക്​സി, ​സ്വകാര്യ കാറുകള്‍, ഓ​ട്ടോ റിക്ഷ എന്നിവ അനുവദിക്കും.
ഗുജറാത്തില്‍ അഹ്​മദാബാദില്‍ മാത്രമാണ്​ നിലവില്‍ രാത്രികാല കര്‍ഫ്യൂ. നഗരത്തില്‍ നവംബര്‍ മുതല്‍ രാത്രി ഒമ്പതുമുതല്‍ രാവി​ലെ ആറുവരെ രാത്രികാല കര്‍ഫ്യൂ ആ​രംഭിച്ചിരുന്നു. ഗുജറാത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്ന ഏകനഗരവും അഹ്​മദാബാദാണ്​.
ഹിമാചലില്‍ ഷിംല, മണ്ഡി, കാന്‍ഗ്ര, കുളു ജില്ലകളിലാണ്​ രാത്രികാല കര്‍ഫ്യൂ. ജനുവരി അഞ്ചുവരെ രാത്രി 10 മുതല്‍ രാവിലെ ആറുവരെയാണ്​ കര്‍ഫ്യൂ.
പഞ്ചാബില്‍ ഡിസംബര്‍ 11ന്​ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ തുടരാനാണ്​ തീരുമാനം. ജനുവരി ഒന്നുവരെ എല്ലാ നഗരങ്ങളിലും രാത്രികാല കര്‍ഫ്യൂ തുടരും. രാത്രികാല കര്‍ഫ്യൂവിന്​ പുറമെ മറ്റു നിയന്ത്രണങ്ങളും സംസ്​ഥാനത്ത്​ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. ഇന്‍ഡോര്‍ ആഘോഷങ്ങളില്‍ നൂറുപേരില്‍ കൂടുതലും പുറത്തെ ആഘോഷ പരിപാടികളില്‍ 250 പേരില്‍ കുടുതലും പ​ങ്കെടുക്കാന്‍ പാടില്ല.
മണിപ്പൂരില്‍ വൈകിട്ട്​ ആറുമുതല്‍ രാവിലെ നാലുമണി വരെയാണ്​ കര്‍ഫ്യൂ. സംസ്​ഥാനത്ത്​ നേരത്തേതന്നെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ വ്യാപനം കുറയുന്നതുവരെ സംസ്​ഥാനത്ത്​ കര്‍ഫ്യൂ തുടരും. ആഘോഷ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ പ​ങ്കെടുക്കാനും പാടില്ല.
രാജസ്​ഥാനില്‍ ഡിസംബര്‍ 31 വരെയാണ്​ കര്‍ഫ്യൂ. ഒരുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലാണ്​ ഇവിടെ രാത്രികാല നിയന്ത്രണം. ന്യൂഇയറിന്​ പടക്കം പൊട്ടിക്കുന്നതിനും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാര്‍ക്കറ്റുകള്‍ രാ​ത്രി ഏഴുമണിവരെയേ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.

Related Articles

Back to top button