IndiaLatest

യുറേനിയം നിക്ഷേപം കണ്ടെത്തി

“Manju”

സിക്കാര്‍: രാജസ്ഥാനില്‍ യുറേനിയം നിക്ഷേപം കണ്ടെത്തി. സംസ്ഥാനത്തെ സിക്കാര്‍ ജില്ലയില്‍, ഖണ്ടേല മേഖലയിലാണ് വന്‍തോതില്‍ യുറേനിയത്തിന്റെ നിക്ഷേപം ഉള്ളതായി അധികൃതര്‍ കണ്ടെത്തിയത്. ഏതാണ്ട് 1086.46 ഹെക്ടര്‍ വിസ്തൃതിയുള്ള വിശാലമായ മേഖലയിലാണ് യുറേനിയത്തിന്റെയും മറ്റു മൂലകങ്ങളുടെയും ബൃഹത്തായ നിക്ഷേപമുള്ളതായി കണ്ടെത്തിയത്.

ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം. വളരെ ദുര്‍ലഭമായ ഇതിന്റെ ബൃഹത്തായ നിക്ഷേപം കണ്ടെത്തിയത് ഒരു ആണവ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ഭാവി തന്നെ മാറ്റിമറിക്കാന്‍ തക്ക സാധ്യതകള്‍ തുറക്കുന്നതാണ്.

ഛത്തീസ്ഗഡിലും ആന്ധ്ര പ്രദേശിലും യുറേനിയം സാന്നിധ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ഇപ്പോള്‍ രാജസ്ഥാനിലെ വന്‍ നിക്ഷേപം കണ്ടുപിടിക്കുന്നത്. ഏതാണ്ട് 12 മില്യണ്‍ ടണ്‍ വരുന്നത്ര നിക്ഷേപങ്ങള്‍ ഈ മേഖലയിലെ ഭൂമിക്കടിയിലുണ്ടെന്നാണ് വിദഗ്ധര്‍ അനുമാനിക്കുന്നത്. രാജസ്ഥാനിലെ തദ്ദേശവാസികളുടെ മുന്നില്‍ വന്‍ തൊഴില്‍ സാധ്യതകള്‍ തുറക്കുന്ന കണ്ടെത്തല്‍ കൂടിയാണിത്.

Related Articles

Back to top button