KeralaLatest

എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതിയാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.

പ്രതിയുടെ മൊഴി മാത്രമാണ് കേസില്‍ തനിക്കെതിരെ ഉള്ളതെന്ന് ശിവശങ്കര്‍ വാദിക്കുന്നു. മൊഴി മാത്രം അടിസ്ഥാനപ്പെടുത്തി താന്‍ കുറ്റക്കാരനാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ചികിത്സയിലാണെന്ന കാര്യവും ശിവശങ്കര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles

Back to top button