KeralaLatest

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങില്‍ ബ്ലാക്ക് ആന്റ് റെഡ് തീമില്‍ മോഹന്‍ലാലും കുടുംബവും; വീഡിയോ വൈറല്‍

“Manju”

സിന്ധുമോൾ. ആർ

മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങില്‍ മോഹന്‍ലാലും കുടുംബവും എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ആന്റണി പെരുമ്പാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ: എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിനാണ് മോഹന്‍ലാലും കുടുംബവും എത്തിയത്. വരവേല്‍പ്പ് സംഘത്തിന്റെ അകമ്പടിയോടു കൂടിയാണ് മോഹന്‍ലാലും സുചിത്രയും പ്രണവും വിസ്മയയും എത്തിയത്.

ബ്ലാക്ക് ആന്‍ഡ് റെഡ് തീമിലെ വസ്ത്രങ്ങളാണ് താരകുടുംബം അണിഞ്ഞിരിക്കുന്നത്. മോഹന്‍ലാലും പ്രണവും ബ്ലാക്ക് തീമിലെ സ്യൂട്ട് അണിഞ്ഞപ്പോള്‍ സുചിത്രയും മകള്‍ വിസ്മയയും ചുവപ്പു നിറത്തിലെ ഗൗണ്‍ ആണ് ധരിച്ചത്. നീണ്ട നാളത്തെ വിദേശ വാസത്തിനു ശേഷം അടുത്തിടെയാണ് വിസ്മയ നാട്ടിലേക്ക് മടങ്ങിയത്. താരപുത്രി ശരീരഭാരം കുറച്ചതും വലിയ വാര്‍ത്തയായിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങിലും മോഹന്‍ലാലും കുടുബവും സജീവമായിരുന്നു. ഈ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ശ്രദ്ധ നേടിയിരുന്നു.

Related Articles

Back to top button