KeralaLatest

ജൈവിക കുടുംബശ്രീ പ്ലാൻ്റ് നഴ്സറിയിലൂടെ വിജയ വസന്തം കൈവരിച്ച് 21 വനിതകൾ

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

മണ്ണുത്തിയെ ഹരിതാഭമാക്കുന്ന നഴ്സറികളിൽ ഇടം പിടിച്ച് ജൈവിക കുടുംബശ്രീ പ്ലാൻ്റ് നഴ്സിറയും. ഇവിടെ ഒരായിരം പൂക്കൾ വിരിയിക്കുന്നതിനും തൈക്കൾ വിൽപ്പനയ്ക്ക് തയ്യാറാക്കുന്ന തിരക്കിലാണ് മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വനിതകൾ. ഗ്രാമപഞ്ചായത്തിലെ
മണ്ണുത്തി, മാടക്കത്തറ, വെള്ളിക്കര, പുല്ലാനിക്കാട്, വെള്ളനിശ്ശേരി ഭാഗത്ത് 21 ജൈവിക കുടുംബശ്രീ പ്ലാൻ്റ് നഴ്സിറകളാണ് കുടുംബശ്രീ വനിതകമുടെ കീഴിൽ വിജയകരമായി പ്രവർത്തിക്കുന്നത്.5 സെൻ്റ് ഭൂമി മുതൽ രണ്ടര ഏക്കർ സ്ഥലത്ത് വരെയാണ് ഈ 21 വനിതകൾ നഴ്സികൾ നടത്തി വിജയം കൈവരിച്ചത്.

-കുടുംബശ്രീ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും സാമ്പത്തിക സഹായം നൽക്കുന്നതിൻ്റെയും ഭാഗമായി ജില്ലാ കുടുംബശ്രീ മിഷനാണ് ജൈവിക കുടുംബശ്രീ പ്ലാൻ്റ് നഴ്സിറിക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്.
മാടക്കത്തറ ഗ്രാമ പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത 21 വനിതകൾക്ക് കാർഷിക വിജ്ഞന കേന്ദ്രത്തിൽ നിന്ന് 2 ദിവസത്തെ പരിശീലനം ലഭിച്ചിരുന്നു. ഇതോടെ സ്വന്തം വീട്ടുമുറ്റത്ത് വെറുതെ കിടന്നിരുന്ന സ്ഥലങ്ങൾ നഴ്സറിക്കായി മാറ്റി വരുമാനം നേടാൻ ഇവർക്ക് കഴിഞ്ഞു. ചെടികൾ വളർത്തുന്നത്തിൽ ചെറിയ ഒരു അഭിരുചിയുള്ള ആർക്കും നഴ്സറി നടത്തി വിജയത്തിൻ്റെ പൂക്കൾ വിരിയിക്കാൻ കഴിയുമെന്ന് ഈ 21 വനിതകൾ തെളിയിച്ചിരിക്കുകയാണ്. തേറമ്പത്ത് ജൈവിക കുടുംബശ്രീ പ്ലാൻ്റ് നഴ്സറി നടത്തുന്ന പി.കെ ഷീബ 2020 ജനുവരിയിൽ നടന്ന വൈഗ കാർഷിക മേളയിൽ പങ്കെടുത്തിരുന്നു.

ജൈവിക കുടുംബശ്രീ പ്ലാൻ്റ് നഴ്സിറിക്കായി കുടുംബശ്രീ ജില്ലാ മിഷൻ 50,000 രൂപയുടെ പലിശ വായ്പ നൽകിയത് നഴ്സറി തുടങ്ങുന്നതിന് ഇവർ സഹായകമായി.ബംഗളൂരു, പുന്നെ, ഹൈദരബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ചെടികൾ കൊണ്ടുവരുന്നത്. അലങ്കാര ചെടികൾ തെങ്ങ്, കുരുമുളക്, മാവ്, പ്ലാവ് തുടങ്ങി വിട്ട് മുറ്റത്ത് പുന്തോട്ടം ഒരുക്കുന്നത് മുതൽ കൃഷിക്ക് ആവശ്യമായ എല്ലാ തൈകളും ഈ നഴ്സിറകളിൽ നിന്ന് ലഭിക്കും.

ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകൾ നടുന്ന പദ്ധതിയുടെ ഭാഗമായി ജൈവിക കുടുംബശ്രീ പ്ലാൻ്റ് നഴ്സിറിക്കളിൽ നിന്നാണ് കൃഷിഭവനിലേക്ക് തൈ വിതരണം ചെയ്തത്. ഒരോ നഴ്സിറയിൽ നിന്നും 50,000തോളം ചെറിയ തൈകളാണ് പരിപാലിച്ച് വലിയ തൈയായി ജില്ലയിലെ വിവിധ കൃഷി ഭവനിലേക്ക് നൽകിയത്.

മുരിങ്ങ, സീതപ്പഴം, വീട്ടി, തേക്ക്, കുന്നിവാക, നെല്ലി, ഇലഞ്ഞി, താന്നി, അശോകം, മാവ്, കണിക്കൊന്ന, ഞാവല്‍, കമ്പകം, നീര്‍മരുത്, ചന്ദനം, വേങ്ങ, കറിവേപ്പ്, മണിമരുത്, കുമ്പിള്‍, പൂവരശ് തുടങ്ങി ഫലവൃക്ഷ-ഔഷധയിനത്തില്‍പ്പെട്ട നൂറോളം ഇനം വൃക്ഷ തൈക്കളാണ് കൃഷിഭവനിലേക്ക് നൽകിയത്. സംസ്‌ഥാനത്ത്‌ ആവശ്യമായ അടുക്കളത്തോട്ടം ഒരുക്കുന്നതിലും വിത്തുകളും അലങ്കാരച്ചെടികളും ഈ നഴ്സറികളിൽ നിന്ന് ലഭിക്കും.

Related Articles

Back to top button