IndiaInternationalLatest

കുവൈറ്റില്‍ ഉന്നത സ്ഥാനങ്ങളിലെ ഒഴിവുകള്‍ നികത്താനുള്ള ടെസ്റ്റുകള്‍ ജനുവരി മുതല്‍‍

“Manju”

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നികത്തുന്നതിനുള്ള ടെസ്റ്റ് ജനുവരി മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് വിവരം

നിയമനവുമായി ബന്ധപ്പെട്ട ടെസ്റ്റുകള്‍ താത്കാലികമായി നിര്‍ത്തിവച്ചതാണ് ഒഴിവുകള്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ പറയുന്നു. ആവശ്യമായ ടെസ്റ്റുകള്‍ക്കും മറ്റ് നടപടിക്രമങ്ങള്‍ക്കും ഹാളുകളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി അനിവാര്യമാണ്. സിവില്‍ സര്‍വീസ് കൗണ്‍സിലിലേക്ക് മന്ത്രി നോമിനേറ്റ് ചെയ്യുന്ന മൂന്ന് പേര്‍ വഴിയാകും ടെസ്റ്റ് നടത്തുക.

നടപടിക്രമങ്ങള്‍ക്ക് വിധേയമായി ടെസ്റ്റുകള്‍ പാസാകുന്നവരുടെ പേരുകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. എന്നാല്‍ ടെസ്റ്റ് പാസാകുന്നതുകൊണ്ട് മാത്രം നിയമനം ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button