KeralaLatest

മുണ്ടകൻ കൃഷിക്ക് നവംബർ 15 മുതൽ ജലവിതരണം ആരംഭിക്കും

“Manju”

കാർഷിക കലണ്ടർ അനുസരിച്ച് നവംബർ 15 മുതൽ ഡിസംബർ 31 വരെ മുണ്ടകൻ കൃഷിക്കുവേണ്ടി ജലവിതരണം നടത്താൻ ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചു. വിവിധ കർഷക സമിതി അംഗങ്ങളും കൃഷി ഓഫീസർമാരും ചേർന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ചേംബറിൽ നടത്തിയ പീച്ചി പ്രൊജക്ട് അഡ്വൈസറി കമ്മിറ്റിയിലാണ് തീരുമാനം. ഇതനുസരിച്ച് അതത് പാടശേഖരങ്ങളിൽ കൃഷി ഏകീകരിക്കാൻ വേണ്ടി അനുയോജ്യമായ വിത്തുകൾ തിരഞ്ഞെടുക്കാൻ കൃഷി ഓഫീസർമാർ കർഷകർക്ക് നിർദ്ദേശം നൽകണമെന്നും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Related Articles

Back to top button