InternationalLatest

പര്‍വതത്തിന് മുകളില്‍ കയറി വിവാഹാഭ്യര്‍ത്ഥന; വീണത് 650 അടി താഴ്ചയിലേക്ക്

“Manju”

സിന്ധുമോൾ. ആർ

വിവാഹാഭ്യര്‍ത്ഥന വ്യത്യസ്തമാക്കാന്‍ മലമുകളില്‍ കയറിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വിവാഹാഭ്യര്‍ത്ഥനയ്ക്ക് ശേഷം സമ്മതം മൂളിയ യുവതി, 650 അടി ഉയരമുള്ള പര്‍വതത്തില്‍ നിന്ന് തഴെ വീഴുകയായിരുന്നു. ഓസ്ട്രിയ കാരിതിയയിലാണ് സംഭവം നടന്നത്. 27 കാരനായ കാമുകനും 32 കാരിയായ കാമുകിയും 650 അടി ഉയരമുള്ള ഫാല്‍ക്കര്‍ട്ട് പര്‍വതത്തിന് മലമുകളിലാണ് കയറിയത്. തെന്നിവീണ യുവതിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയ യുവാവും അപകടത്തില്‍പ്പെടുകയായിരുന്നു.

മഞ്ഞില്‍ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. താഴ്‌വരയിലെ മഞ്ഞില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിയെ കണ്ട വഴിയാത്രക്കാരനാണ് രക്ഷിച്ചത്‌. എന്നാല്‍, പര്‍വതമുകളില്‍ കുരുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ഹെലിക്കോപ്റ്റര്‍ എത്തിക്കേണ്ടി വന്നു. യുവാവിന്റെ കാലിന് നിസ്സാര പരിക്കുകഴൊഴിച്ചാല്‍ ഇരുവര്‍ക്കും സാരമായ പരിക്കുകളൊന്നും തന്നെയില്ല.

Related Articles

Back to top button