InternationalLatest

ചൈന ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ അമേരിക്ക

“Manju”

ഇന്ത്യയെ തൊട്ട് കളിക്കണ്ട'; ചൈനയ്ക്ക് അമേരിക്കയുടെ താക്കീത്, പ്രതിരോധ നയ  നിയമം പാസാക്കി | China|India|America

ശ്രീജ.എസ്

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രകോപന നടപടിയില്‍ ചൈന ഭരണകൂടത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ അമേരിക്ക. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ അമേരിക്ക ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി വ്യക്തമാക്കി.
ചൈനീസ് കടന്നു കയറ്റം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ച്‌ അമേരിക്ക. സെനറ്റില്‍ പ്രതിരോധ നയ നിയമം പാസാക്കിയ വേളയിലാണ് അമേരിക്കന്‍ ഭരണകൂടം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടുവന്ന വീറ്റോയെ മറികടന്നാണ് ഇരു സഭകളിലും നിയമം പാസായിരിക്കുന്നത്.

നിയമം പാസായതോടെ അമേരിക്കയിലെ രണ്ട് പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുടെയും രണ്ട് സഭകളുടെയും പിന്തുണ ഇന്ത്യയ്ക്കാകും ലഭ്യമാകുക. അമേരിക്ക പാസാക്കിയ ഈ നിയമം ചൈനയെ സംബന്ധിച്ച്‌ വലിയ തിരിച്ചടി തന്നെയാണ്. ദക്ഷിണ ചൈന കടലിലും കിഴക്കന്‍ ചൈന കടലിലും ഭൂട്ടാനിലും ചൈനീസ് ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങളെ അപലപിക്കുന്നതായി അമേരിക്ക പറയുന്നു. വിഷയത്തില്‍ ഇന്ത്യയ്ക്കും മറ്റ് സൗഹൃദ രാജ്യങ്ങള്‍ക്കും പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം രാജ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Related Articles

Back to top button