KeralaLatest

പി സിയുടെ മനസില്‍ ഒരു ആഗ്രഹമുണ്ട്, അത് തുറന്നുപറഞ്ഞത് ഉമ്മന്‍ചാണ്ടിയോടും ചെന്നിത്തലയോടും

“Manju”

കോട്ടയം: ജനപക്ഷം നേതാവ് പി സി ജോര്‍ജ് യു ഡി എഫിനോട് അടുക്കുന്നു. യു ഡി എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ഉമ്മന്‍ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ടെന്ന് പി സി ജോര്‍ജ് പറഞ്ഞു. പാലാ, പൂഞ്ഞാര്‍ എന്നിവിടങ്ങളിലടക്കം അഞ്ചിടത്ത് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
‘കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യു ഡി എഫില്‍ ചേരാന്‍ തയാറാണെന്ന് പി സി ജോര്‍ജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഞാന്‍ യു ഡി എഫ് അനുഭാവിയാണ്. ഞാന്‍ യു ഡി എഫില്‍ വന്നാല്‍ ഏഴ് മണ്ഡലങ്ങളില്‍ യു ഡി എഫ് ജയിക്കും.ഒന്നിച്ചുപോകണമെന്ന് യു ഡി എഫ് നേതാക്കള്‍ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തുവച്ച്‌ കാണാമെന്ന് പറഞ്ഞു.കോണ്‍ഗ്രസുമായി യോജിച്ച്‌ പോകണമെന്നാണ് നിലവിലെ തീരുമാനം’- ഒരു ചാനലിനോട് പി സി ജോര്‍ജ് പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റില്‍ മത്സരിക്കുമെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു. ഇക്കാര്യം ഗൗരവത്തോടെ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button