LatestThiruvananthapuram

മുസ്ലിംലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം

“Manju”

തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: പെരിങ്ങമ്മല ചിറ്റൂരില്‍ മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം. മുസ്ലിംലീഗ് വാമനപുരം മണ്ഡലം പ്രസിഡന്റ് ഇടവം ഖാലിദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സംഭവത്തില്‍ പാലോട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

– ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഖാലിദിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. അക്രമിസംഘം വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. ഖാലിദിന്റെ കാറിന് നേരെയും ആക്രമണമുണ്ടായി. പെരിങ്ങമല പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് അക്രമം. ലീഗ് നിര്‍ദേശിച്ച ആള്‍ക്ക് പകരം ലീഗിലെ തന്നെ മറ്റൊരാള്‍ക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയത്.

Related Articles

Back to top button