IndiaLatest

ഉത്സവ സീസണ്‍; പ്രത്യേക സര്‍വീസിനൊരുങ്ങി വന്ദേ ഭാരത്

“Manju”

ഉത്സവ സീസണ്‍ പ്രമാണിച്ച്‌ പ്രത്യേക വന്ദേ ഭാരത് സര്‍വീസ് നടത്തും. ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനും തിരുനെല്‍വേലിക്കും ഇടയിലാകും പ്രത്യേക വന്ദേ ഭാരത് സര്‍വീസ് നടത്തുകയെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ചെന്നെ എഗ്‌മോറില്‍ നിന്ന് തിരുനെല്‍വേലിയിലേക്കുള സര്‍വീസ് നവംബര്‍ 16, 23, 30 തീയതികളിലും ഡിസംബര്‍ മാസത്തില്‍ 7, 14, 21, 28 ദിവസങ്ങളിലായിരിക്കും സര്‍വീസ്. എഗ്‌മോറില്‍ നിന്ന് രാവിലെ ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 2.15-ന് തിരുനെല്‍വേലിയിലെത്തും.

തിരുനെല്‍വേലിയില്‍ നിന്ന് ചെന്നൈ എഗ്‌മോറിലേക്കുള്ള ട്രെയിൻ ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിക്ക് സര്‍വീസ് ആരംഭിച്ച്‌ 11.15ന് ചെന്നൈ എഗ്മോറിലെത്തും. ചെന്നൈ എഗ്മോര്‍ തിരുനെല്‍വേലി വന്ദേ ഭാരത് സ്‌പെഷല്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തും. താംബരം, വില്ലുപുരം ജംഗ്ഷൻ, തിരുച്ചിറപ്പാലി, ഡിണ്ടിഗല്‍ ജംഗ്ഷൻ, മധുര ജംഗ്ഷൻ, വിരുദുനഗര്‍ ജംഗ്ഷൻ എന്നീ ആറ് സ്റ്റേഷനുകളിലാകും സ്റ്റോപ്പ് ഉണ്ടായിരിക്കുക.

Related Articles

Back to top button