KeralaLatest

റീസൈക്ലിങ് കേരളയിലൂടെ സംഭാവന

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ള്ള സംഭാവന ജനകീയ സഹകരണത്തോടെ നടപ്പാക്കുന്നതിന് ഭാഗമായി ഡിവൈഎഫ്ഐ റീസൈക്ലിങ് കേരള പദ്ധതി നടപ്പാക്കുന്നു. ഈ പദ്ധതി പ്രകാരം പ്രവർത്തകർ പഞ്ചായത്ത് തലത്തിലുളള വാര്‍ഡുകളില്‍ എല്ലാ വീടുകളും സന്ദർശിക്കുകയും ഈ പദ്ധതിയുടെ വിശദാംശങ്ങള്‍ വീട്ടുകാര്‍ക്ക് വിവരിച്ചു നല്‍കുകയും വീടുകളിലുളള പഴയ പത്രങ്ങളും മാസികകളും പാത്രങ്ങളും ശേഖരിച്ച് അവ വിറ്റു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകുയം ചെയ്തു.

പോത്തൻകോട് മേഖലാതല ഉദ്‌ഘാടനം കവയത്രി വി എസ് ബിന്ദു ടീച്ചറിന്റെ വീട്ടിൽ നിന്നും പത്രങ്ങളും മാസികകളും ശേഖരിച്ചു തുടക്കം കുറിച്ചു .ജില്ലാ കമ്മിറ്റി അംഗം എം പ്രവീൺ മേഖലാ സെക്രട്ടറി അഫ്സൽ കബീർ പ്രസിഡന്റ് നിശാന്ത് ജോയിന്റ് സെക്രട്ടറി മനു മോഹൻ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button