KollamLatest

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു രണ്ട് മരണം

“Manju”

കൊല്ലം: കൊട്ടാരക്കര പനവേലിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. പന്തളം കുരമ്പാല സ്വദേശികളായ നാസർ ഭാര്യ സജീല എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിൽ വന്ന് ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മകൾ സുമയ്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൊട്ടാരക്കരയിൽ നിന്നും ഉമ്മന്നൂരേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് കാർ ഇടിച്ചത്. ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു അപകടം.

Related Articles

Back to top button