IndiaLatest

തടിയില്‍ തീര്‍ത്ത സൈക്കിളുമായി പഞ്ചാബ് സ്വദേശി

“Manju”

ശ്രീജ.എസ്

പഞ്ചാബിലെ സിറക്പൂര്‍ സ്വദേശി മരപ്പണിക്കാരനായ ധാനി റാം സഗ്ഗു (40) ആണ് ലോക്ക്ഡൗണ്‍ കാലത്ത് തടിയില്‍ ഒരു സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ വീട്ടില്‍ ഇരിപ്പായതോടെയാണ് സഗ്ഗു തടിയില്‍ സൈക്കിള്‍ നിര്‍മാണം തുടങ്ങിയത്.

ആദ്യത്തെ രണ്ട് തവണ പരാജയമായിരുന്നെങ്കിലും നിരാശപ്പെട്ട് പിന്മാറാന്‍ സഗ്ഗു തയ്യാറായില്ല. മൂന്നാമത്തെ ശ്രമത്തില്‍ കിടിലന്‍ സൈക്കിള്‍ തന്നെ സഗ്ഗു ഒരുക്കി. സഗ്ഗുവിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ സൈക്കിള്‍ അന്താരാഷ്ട്ര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കാനഡ‍യില്‍ നിന്നടക്കം ഇക്കോ ഫ്രണ്ട് ലി സൈക്കിളിന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്.

നാല് മാസം കൊണ്ടാണ് സഗ്ഗു തടിയില്‍ സൈക്കിള്‍ തീര്‍ത്തത്. പ്ലൈവുഡ് ഉപയോഗിച്ചാണ് നിര്‍മാണം. 15,000 രൂപയ്ക്കാണ് സഗ്ഗു സൈക്കിള്‍ വിറ്റത്.

Related Articles

Back to top button