KannurKeralaLatest

പെണ്‍കുട്ടിയെ പീഡിപ്പിച്ച  60-കാരന്‍ അറസ്റ്റില്‍

“Manju”

കണ്ണൂര്‍: അനാഥാലയത്തില്‍നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന (ഫോസ്റ്റര്‍ കെയര്‍) പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60-കാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്ബില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്.കണ്ണൂര്‍ കൂത്തുപറമ്ബിലാണ് സംഭവം. 2017-ലാണ് കേസിനാസ്പദമായ സംഭവം. പ്രശ്നം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും,വീണ്ടും കേസിനാസ്പദമായ കാര്യങ്ങള്‍ നടക്കുകയായിരുന്നു. അന്ന് 15 വയസ്സായിരുന്നു കുട്ടിക്ക്. വീട്ടില്‍ കഴിഞ്ഞുവരവെ ശശികുമാര്‍ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി അനാഥാലയത്തിലേക്ക് തിരിച്ചുപോയി. കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സലിങ്ങിനിടെ ഇരയുടെ അനിയത്തിയാണ് വിവരം പുറത്ത് പറയുന്നത്

Related Articles

Back to top button