IndiaLatest

സെൻട്രൽ വിസ്ത പദ്ധതി; പാർലമെന്റ് കെട്ടിട നിർമ്മാണത്തിന് അനുമതി നൽകി പൈതൃക സംരക്ഷണ സമിതി

“Manju”

ന്യൂഡൽഹി : പുതുതായി നിർമ്മിക്കുന്ന പാർലമെന്റ് കെട്ടിടത്തിന് (സെൻട്രൽ വിസ്ത) പൈതൃക സംരക്ഷണ സമിതിയുടെ അനുമതി. പത്രസമ്മേളനത്തിൽ ഹൗസിംഗ് സെക്രട്ടറി ദുർഗ ശങ്കർ മിശ്രയാണ് അനുമതി ലഭിച്ച വിവരം അറിയിച്ചത്. നിർമ്മാണത്തിന് മുന്നോടിയായി സമിതിയിൽ നിന്നും അനുമതി തേടാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് അനുമതി തേടിയത്.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയാണ് പൈതൃക സംരക്ഷണ സമിതിയുടെ അദ്ധ്യക്ഷൻ. സർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങൾ വിശദമായി പഠിച്ചശേഷമാണ് അദ്ദേഹം അനുമതി നൽകിയതെന്ന് ശങ്കർ മിശ്ര പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റുവരെ നീണ്ടുകിടക്കുന്ന സെൻട്രൽ വിസ്ത പദ്ധതിയ്ക്ക് പൈതൃക സംരക്ഷണ സമിതിയിൽ നിന്നും അനുമതി തേടാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. നിർമ്മാണത്തിന് മുൻപ് മറ്റ് സമിതികളിൽ നിന്നും അനുമതി തേടാനും നിർദ്ദേശിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ സമിതികളിൽ നിന്നും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button