KeralaLatest

താന്‍ ഇത്തവണ മത്സരിക്കില്ല എന്ന സൂചനയുമായി മന്ത്രി വി എസ് സുനില്‍കുമാര്‍

“Manju”

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാനില്ലെന്ന സൂചന നല്‍കി സിപിഐ നേതാവും മന്ത്രിയുമായ വി എസ് സുനില്‍കുമാര്‍. മൂന്ന് തവണയില്‍ കൂടുതല്‍ ആരും മത്സരിക്കേണ്ട കാര്യമില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞു. ഒരാള്‍ പതിനഞ്ച് വര്‍ഷം എംഎല്‍എ ആയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് തവണയില്‍ കൂടുതല്‍ ആരും മത്സരിക്കേണ്ടതില്ല. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണം. തൃശൂര്‍ സീറ്റ് നിര്‍ണ്ണായകമാണെങ്കിലും ഇനിയില്ലെന്നാണ് വിഎസ് സുനില്‍കുമാറിനറെ നിലപാട്. കൈപ്പമംഗലത്ത് നിന്നും തൃശൂരിലേക്ക് മാറിയ സുനില്‍കുമാറിലൂടെ ഇടതുമുന്നണി കഴിഞ്ഞ തവണ മണ്ഡലം പിടിച്ചെടുത്തു. ഇത്തവണയും സുനില്‍കുമാര്‍ തന്നെ മത്സരിക്കണമെന്ന താല്പര്യം സിപിഎമ്മിനുണ്ട്. എന്നാല്‍ സുനില്‍കുമാറിന് മാത്രമായി ഇളവ് നല്‍കുക എത്രത്തോളം പ്രായോഗികമാകുമെന്നാണ് പ്രശ്‌നം.അതേസമയം മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന സിപിഐ തീരുമാനത്തോട് മന്ത്രിമാരും മുതിര്‍ന്ന് നേതാക്കളും വ്യത്യസ്തമായാണ് പ്രതികരിച്ചത്. കെ രാജു പിന്മാറാണെന്ന് അറിയിച്ചപ്പോള്‍ വീണ്ടും മത്സരിക്കാനുള്ള താല്പര്യം സി ദിവാകാരന്‍ സൂചിപ്പിച്ചു.

Related Articles

Back to top button