KeralaLatest

സംസ്ഥാനത്തെ തീയറ്ററുകള്‍ ഇന്ന് തുറക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : സംസ്ഥാനത്തെ തീയറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കും. വിജയ് നായകനായി എത്തുന്ന മാസ്റ്ററാണ് ആദ്യ പ്രദര്‍ശന ചിത്രം. തലസ്ഥാനത്തെ മിക്കയിടത്തും ഇതിനോടകം തന്നെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റഴിച്ചു. പത്ത് മാസത്തെ ഇളവേളക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകള്‍ ഇന്ന് മുതല്‍ സജീവമാകുകയാണ്. കൊറോണ പ്രോട്ടോക്കോള്‍ പാലിച്ച്‌ അന്‍പത് ശതമാനം സീറ്റുകളില്‍ മാത്രമാകും പ്രദര്‍ശനം. ഒരു ദിവസം മൂന്ന് പ്രദര്‍ശനം നടത്താന്‍ കഴിയുമെന്നാണ് തിയറ്ററുടമകളുടെ പ്രതീക്ഷ. പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളുവെങ്കിലും നീണ്ട ഇടവേളക്ക് ശേഷമുള്ള ആരവത്തെ പ്രതീക്ഷയോടെയാണ് തീയറ്റര്‍ ഉടമകള്‍ സ്വീകരിക്കുന്നത്. മാസ്റ്ററിന് പിന്നാലെ മലയാള സിനിമകളും തിയറ്ററുകളിലേക്ക് എത്തും. 11 മലയാളം സിനിമകളാണ് സെന്‍സറിങ് പൂര്‍ത്തിയാക്കി റിലീസിന് തയാറായിട്ടുള്ളത്.

Related Articles

Back to top button