KeralaLatest

ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

“Manju”

പ്രതിസന്ധികൾക്ക് വിരാമം; കൊവിഡ് വാക്സിൻ കേരളത്തിലെത്തിച്ച് കേന്ദ്രം, ആദ്യ  വിമാനം കൊച്ചിയിലെത്തി | Kerala|vaccine|covid-19|Covid Vaccine

ശ്രീജ.എസ്

കേരളത്തില്‍ ആദ്യഘട്ട കൊറോണ വാക്സിന്‍ എത്തിച്ച്‌ കേന്ദ്രം. ഗോ എയര്‍ വിമാനത്തിലാണ് വാക്സിന്‍ എത്തിയത്. നെടുമ്പാശ്ശേരിയിലെത്തിയ ആദ്യ ബാച്ച്‌ വാക്‌സിന്‍ ജില്ലാ കളക്ടറുടെയും ഉന്നത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. 1,33,500 ഡോസ് കൊവിഷീല്‍ഡ് വാക്സിനുകളാണ് ഗോ എയര്‍ വിമാനം വഴി കൊച്ചിയില്‍ എത്തിച്ചിരിക്കുന്നത്.

രണ്ടാമത്തെ വിമാനം വൈകീട്ട് ആറ് മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. 4,35,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ആദ്യഘട്ടത്തില്‍ കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറുകളിലാണ് വാക്‌സിന്‍ എത്തിക്കുക. കോഴിക്കോട് വരുന്ന വാക്സിനില്‍ നിന്നും 1,100 ഡോസ് വാക്സിനുകള്‍ മാഹിയില്‍ വിതരണം ചെയ്യും.

വാക്സിന്‍ എത്തിയാല്‍ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നും എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂര്‍ എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് എത്തിക്കുക. തിരുവനന്തപുരത്തെത്തുന്ന വാക്‌സിന്‍ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്കും വാക്‌സിന്‍ എത്തിക്കും.

Related Articles

Back to top button