KeralaLatest

‘ആശ്രമ ചിട്ടയും ആശയാധിഷ്ഠിതമായ ജീവിതവും’ : സത്സംഗം നടന്നു

“Manju”

 

പോത്തൻകോട്: ‘ആശ്രമ ചിട്ടയും ആശയാധിഷ്ഠിതമായ ജീവിതവും’ എന്ന വിഷയത്തെ അധികരിച്ച് ആർട്സ് & കൾച്ചർ സീനിയർ അഡ്വൈസർ (പബ്ലിക് റിലേഷൻസ് ) ഡോ.റ്റി.എസ്.സോമനാഥൻ നയിച്ച ഓൺലൈൻ സത്സംഗം ഡിസംബർ 20 വൈകിട്ട് 7 മണിക്ക് നടന്നു.
ആത്മബന്ധുക്കൾ അശ്രമത്തിൽ എത്തുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഗുരുവാക്കനുസരിച്ച് ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗുരുദർശനത്തിന് പോകുമ്പോഴും ദീപം തൊഴുമ്പോഴും ഭസ്മം, തീർത്ഥം, ഗുരുവിന്റെ പങ്ക് എന്നിവ വാങ്ങുമ്പോഴും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വസ്ത്രധാരണ രീതിയെക്കുറിച്ചും വ്രതം എടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കുട്ടികളെ പ്രാർത്ഥനകളിൽ പങ്കെടുപ്പിച്ച് അവരുടെ ജീവനിലുള്ള കുറവുകളെ മാറ്റിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സത്സംഗത്തിനു ശേഷം ശ്രോതാക്കളുടെ സംശയങ്ങൾക്ക് ഡോ.സോമനാഥൻ മറുപടി നൽകി. ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ വാർഷിക പദ്ധതിയനുസരിച്ചാണ് സത്സംഗം നടത്തിയത്. 160 പേർ പങ്കെടുത്തു.

Related Articles

Back to top button