IndiaLatest

സ്നാപ് ചാറ്റിലൂടെ ‘കുറഞ്ഞ വിലയില്‍’ കൊക്കെയ്ന്‍ വില്‍പ്പന; കൗമാരക്കാരന്‍ അറസ്റ്റില്‍

“Manju”

Malayalam News - സ്നാപ് ചാറ്റിലൂടെ 'കുറഞ്ഞ വിലയിൽ' കൊക്കെയ്ൻ വിൽപ്പന; കൗമാരക്കാരൻ  അറസ്റ്റിൽ| teenager arrested for Selling Cocaine On Snapchat | News18  Kerala, Crime Latest Malayalam News ...

സൌതത് വെയില്‍സ് ; സ്നാപ് ചാറ്റിലൂടെ കൊക്കെയ്ന്‍ വില്‍ക്കാന്‍ ശ്രമിച്ച കൗമാരക്കാരന്‍ അറസ്റ്റില്‍. പതിനെട്ട് വയസ്സുള്ള ഏതന്‍ പോപ് എന്നയാളാണ് അറസ്റ്റിലായത്. പതിനഞ്ചാം വയസ്സുമുതല്‍ ഇയാള്‍ ലഹരിമരുന്നുകള്‍ വില്‍ക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

കൊക്കെയ്ന്‍ പാക്കറ്റിന്റെ ചിത്രങ്ങള്‍ സഹിതം സ്നാപ് ചാറ്റില്‍ പോസ്റ്റ് ചെയ്തായിരുന്നു വില്‍ക്കാന്‍ ശ്രമിച്ചത്. സൗത്ത് വെയില്‍സ് സ്വദേശിയാണ് ഇയാള്‍. സ്നാപ് ചാറ്റിലൂടെ കുറഞ്ഞ വിലയ്ക്ക് കൊക്കെയ്ന്‍ എന്ന പേരിലായിരുന്നു വില്‍പ്പന.
1000
യൂറോ ഏകദേശം 99,748 ഇന്ത്യന്‍ രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്തിരുന്നു. പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ കൊക്കെയ്ന് പുറമേ, കൂടുതല്‍ ലഹരിവസ്തുക്കള്‍ വില്‍ക്കാറുള്ളതായി ഇയാള്‍ സമ്മതിച്ചു. ഏതന്റെ സഹായികളായ രണ്ട് സുഹൃത്തുക്കളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എല്ലാവരും ഇരുപത് വയസ്സില്‍ താഴെയുള്ളവരാണ്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

ഗുരുതരമായ പ്രത്യാഘതങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ലഹരിമരുന്നുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ജയില്‍ ശിക്ഷ കഴിയുന്നതോടെ പ്രതികള്‍ക്ക് മനംമാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.

Related Articles

Back to top button