KeralaLatest

 കെഎസ്ആർടിസിയുടെ വിനോദ യാത്രകൾ

“Manju”

വേനൽ അവധിക്കാലത്തോടനുബന്ധിച്ച് കെഎസ്ആർടിസി നിരവധി വിനോദ യാത്രകൾ ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടി സിയുടെ ഭാഗായ ബജറ്റ് ടൂറിസം സെൽ ആണ് സർവീസുകൾക്ക് നേതൃത്വം നൽകുന്നത്. സ്കൂളുകൾക്കും മറ്റും അവധി ആയതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ മുഴുവനും വിനോദയാത്രകൾ കെഎസ്ആർടിസി പ്ലാൻ ചെയ്തിട്ടുണ്ട്. നിങ്ങൾക്ക് ഒറ്റയ്ക്കായോ അല്ലെങ്കിൽ ഗ്രൂപ്പ് ആയോ ഒക്കെ യാത്ര ചെയ്യാൻ അനുയോജ്യമാണ് ഇത്തരം സർവീസുകൾ. ഒരു ബസിൽ മുഴുവൻ ഉൾക്കൊള്ളിക്കാവുന്ന തരത്തിൽ സീറ്റ് ബുക്ക് ചെയ്യാൻ നിങ്ങൾ ഒരുക്കമാണെങ്കിൽ അങ്ങനെയും നിങ്ങൾക്ക് യാത്ര തെരഞ്ഞെടുക്കാം. മറ്റ് പ്രൈവറ്റ് വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഇത്തരത്തിൽ കെഎസ്ആർടിസിയിൽ യാത്ര ചെയ്യാനാകും.

വരുന്ന മെയ് 13, ശനിയാഴ്ചയും നിരവധി യാത്രകൾ ഒരുക്കിയിട്ടുണ്ട്. വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഡിപ്പോകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് മലക്കപ്പാറ, വിസിമയ അമ്യൂസ്മെന്റ് പാർക്ക് എന്നിവിടങ്ങളിലേക്ക് അന്നേ ദിവസം യാത്രയുണ്ട്. സുൽത്താൻ ബത്തേരിയിൽ നിന്നും ജംഗിൾ സഫാരി, കുമരകം, ബേപ്പൂർ, മൈസൂർ, 900കണ്ടി എന്നിവിടങ്ങളിലേക്ക് കെ എസ് ആർ ടി സി യാത്ര നടത്താം. മാനന്തവാടിയിൽ നിന്നും ജംഗിൾ സഫാരി, പൈതൽ മല എന്നീ യാത്രാ പാക്കേജുകളുണ്ട്. ഇരിഞ്ഞാലക്കുട ഡിപ്പോയിൽ നിന്ന് മലക്കപ്പാറ, നെല്ലിയാമ്പതി, മൂന്നാർ, ജംഗിൾ സഫാരി, വാഗമൺ എന്നിവിടങ്ങളിലേക്ക് യാത്ര പോകാവുന്നതാണ്. കിളിമാനൂരിൽ നിന്നും പാപ്പനംകോട് നിന്നും വാഗമൺ യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. നേരിട്ട് അതത് ഡിപ്പോകളുമായി ഫോണിലോ നേരിട്ടോ ബന്ധപ്പെട്ട് യാത്രാ വിവരങ്ങൾ അറിയുകയും ബുക്ക് ചെയ്യുകയുമാവാം.

 

Related Articles

Back to top button