KeralaLatest

‘വിജയയാത്ര’ വിജയമാക്കാന്‍ പ്രമുഖര്‍ കളത്തിലിറങ്ങും.

“Manju”

ശ്രീജ.എസ്

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന ‘വിജയയാത്ര’ ഞായറാഴ്ച കാസര്‍ഗോഡ് തുടങ്ങും. വിജയയാത്ര വിജയമാക്കാന്‍ പ്രമുഖര്‍ കളത്തിലിറങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ വിജയയാത്രയില്‍ പങ്കാളികളാകും.

വിജയയാത്രയ്ക്ക് മുന്നോടിയായി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ച കാര്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയ്ക്ക് തിരിതെളിച്ചിരിക്കുകയാണ്.

സമൂഹത്തിലെ വിവിധ തുറകളിലുള്ള പ്രമുഖര്‍ ഉടന്‍ ബി.ജെ.പിയില്‍ അംഗത്വമെടുക്കുമെന്ന പ്രഖ്യാപനമാണ് ജോര്‍ജ്ജ് കുര്യന്‍ നടത്തിയത്. ഇതോടെ ആരൊക്കെയാകും ആ പ്രമുഖരെന്ന ആകാംഷയിലാണ് പ്രവര്‍ത്തകര്‍. മെട്രോമാന്‍ ഇ. ശ്രീധരന്‍, കായികതാരം പി.ടി. ഉഷ എന്നിവര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഈ ലിസ്റ്റിലെ അടുത്ത വ്യക്തികള്‍ ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം.

നടന്‍, വിനീത്, നടി മഞ്ജുവാര്യര്‍, ഊര്‍മ്മിള ഉണ്ണി തുടങ്ങിയവര്‍ വിജയയാത്രയില്‍ പങ്കെടുക്കുമെന്നും അംഗത്വമെടുക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ, യു.ഡി.എഫ്- എല്‍.ഡി.എഫ് മുന്നണികളിലെ പ്രവര്‍ത്തകര്‍ കാവിക്കൊടി പിടിക്കുമെന്നാണ് കെ. സുരേന്ദ്രനുള്‍പ്പെടെയുള്ള നേതാക്കള്‍ സൂചിപ്പിക്കുന്നത്.

21ന് വൈകിട്ട് നാലുമണിക്ക് കാസര്‍ഗോഡ് നടക്കുന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. ഇതുള്‍പ്പെടെ 14 കേന്ദ്രങ്ങ‌ളില്‍ മഹാറാലികളും 80 വലിയ പൊതുസമ്മേളനങ്ങളും നടക്കും. അഴിമതി വിമുക്ത കേരളം, പ്രീണന വിരുദ്ധ രാഷ്ട്രീയം, കേരളത്തിന്റെ സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാകും വിജയയാത്ര ആരംഭിക്കുക.

Related Articles

Back to top button