IndiaKeralaLatest

എല്ലാ രോഗികള്‍ക്കും പ്രമേഹ പരിശോധന നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍

“Manju”

ന്യൂഡല്‍ഹി: ആശുപത്രിയിലെത്തുന്ന എല്ലാ രോഗികള്‍ക്കും പ്രമേഹ പരിശോധന നിര്‍ബന്ധമാക്കണമെന്ന് വിദഗ്ധര്‍. ബി.പി ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കൊപ്പം ഇതു കൂടി ഉള്‍പ്പെടുത്തണമെന്നാണ് അന്തര്‍ദേശീയ വിദഗ്ധരുടെ നിര്‍ദ്ദേശം. രക്തത്തിലെ പഞ്ചസാരയുടെ നേരിയ വ്യതിയാനം പോലും രോഗം തീവ്രമാക്കുന്നതിന് ഇടയാക്കുമെന്നതിനാലാണ് പുതിയ നിര്‍ദ്ദേശം.
കഴിഞ്ഞ അര നൂറ്റാണ്ടായി ആശുപത്രിയിലെത്തുന്ന രോഗികളുടെ ശരീരതാപം, രക്തസമ്മര്‍ദ്ദം, പള്‍സ് റേറ്റ്, ശ്വാസഗതി എന്നിവ രോഗത്തിന്റെ സുപ്രധാന അടയാളങ്ങളായി പരിശോധിച്ചാണ് രോഗം നിര്‍ണയിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം രക്തത്തിലെ പഞ്ചസാര കൂടി ഉള്‍പ്പെടുത്തണമെന്നാണ് മെറ്റബോളിക് സിന്‍ഡ്രോം: ക്ലിനിക്കല്‍ റിസര്‍ച്ച്‌ ആന്റ് റിവ്യൂസ് എന്ന ജേര്‍ണലിലൂടെ അന്തര്‍ദേശീയ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 20ലേറെ ഗവേഷണ ഫലങ്ങള്ളുടെ അപഗ്രഥനത്തിന്റെയും കൊവിഡ് ചികിത്സാ വേളയിലെ കണ്ടെത്തലുകളുടേയും പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം. പ്രമേഹമുള്ളവരുള്‍പ്പെടെ എല്ലാത്തരം രോഗികളും ആശുപത്രിയിലെത്തുമ്പോള്‍ അഞ്ചാമത്തെ സുപ്രധാന അളയാളമായി ബ്‌ളഡ് ഷുഗര്‍ പരിശോധന നടത്തണം എന്നാണ് നിര്‍ദ്ദേശം. ഡോ.ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.
രോഗതീവ്രതയും ചികിത്സാചെലവും കുറയ്ക്കുന്നതിന് പുതിയ നിര്‍ദ്ദേശം സഹായകരമാകും. ഡോ. പത്മശ്രീ അനൂപ് മിശ്ര, പോളണ്ടിലെ ഡോ. ലെസക്ക് സുപ്രിണിയക്ക്, ഇസ്രായേലിലെ ഇറ്റാമര്‍ റാസ്, ആര്‍എസ്‌എസ്ഡിഐയിലെ ബന്‍ഷി സാബു, ഡോ. എസ്‌ആര്‍ അരവിന്ദ് എന്നിവര്‍ ഗവേഷണത്തില്‍ പങ്കാളികളായി

Related Articles

Back to top button